പ്രവാസികൾക്ക് തിരിച്ചടിയായി മസ്കത്ത്- കണ്ണൂർ ഇൻഡിഗോ വിമാന സർവീസ് നിർത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സർവീസുകൾ ലഭ്യമല്ല എന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ, സർവീസ് നിർത്തലാക്കുന്ന വിവരങ്ങൾ ഒന്നും ഔദ്യോഗികകമായി അറിയിച്ചിട്ടില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകി തുടങ്ങിയിട്ടുണ്ട്. സീസൺ അവസാനിച്ചതോടെ ഒമാൻ സെക്ടറിലേക്ക് യാത്രക്കാർ ഇല്ലാതെ വരും എന്ന കണക്ക് കൂട്ടലിൽ ആണ് സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതെന്നും ട്രാവൽ മേഖലയിൽ നിന്നുള്ളവർ പറയുന്നു.
Refunds for those who have booked tickets: Indigo service between Muscat and Kannur is being suspended.